Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rights

മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ബി​ൽ ഇ​ന്ന്‌ നി​യ​മ​സ​ഭ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ബി​ല്ല് ഇ​ന്ന്‌ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് പു​തി​യ ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ശാ​രീ​രി​ക​മാ​യോ മാ​ന​സി​ക​മാ​യോ ഉ​പ​ദ്ര​വി​ക്കു​ക, പ​രി​ച​രി​ക്കാ​തെ ഉ​പേ​ക്ഷി​ക്കു​ക, വീ​ടു​ക​ളി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ക എ​ന്നി​വ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​യി മാ​റും. ഇ​തി​നൊ​പ്പം സാ​മ്പ​ത്തി​ക പി​ഴ​യും ഈ​ടാ​ക്കും.

മാ​താ​പി​താ​ക്ക​ളു​ടെ​യോ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സ്വ​ത്ത് വ്യാ​ജ രേ​ഖ​ക​ൾ വ​ഴി​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​മാ​ന​മാ​യ ശി​ക്ഷ ല​ഭി​ക്കും. സ്വ​ത്ത് കൈ​മാ​റി​യ ശേ​ഷം പ​രി​ച​ര​ണം നി​ഷേ​ധി​ച്ചാ​ൽ ആ ​സ്വ​ത്ത് കൈ​മാ​റ്റം റ​ദ്ദാ​ക്കാ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.

മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പ​രാ​തി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​ല​ത്തി​ലു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കും. പ​രാ​തി​ക​ൾ വൈ​കാ​തെ തീ​ർ​പ്പാ​ക്കാ​ൻ വ​യോ​ജ​ന സം​ര​ക്ഷ​ണ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ​ക്ക​കം തീ​രു​മാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ബി​ല്ലി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

മ​ക്ക​ളോ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ളോ മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​കേ​ണ്ട മാ​സാ​ന്ത സം​ര​ക്ഷ​ണ തു​ക ത​ട​സ്സ​പ്പെ​ടു​ത്തി​യാ​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​ന്ത​സ്സോ​ടെ​യും ഭ​യ​ര​ഹി​ത​മാ​യും ജീ​വി​ക്കാ​നു​ള്ള അ​ന്ത​രീ​ക്ഷം സം​സ്ഥാ​ന​ത്ത് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kerala

എഫ്സിആർഐ: ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്ക് നേരേ കോടാലി ഓങ്ങുന്നുവെന്ന് കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍ഐ) നിയമ ഭേദഗതി ബില്‍ ഭരണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഇതു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള ഫാസിസ്റ്റ് നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസര്‍ക്കാരില്‍ അനിയന്ത്രിതമായ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്. വിദേശ സംഭാവനകള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന സ്വത്തുക്കളില്‍ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്നതാണ് എഫ്സിആര്‍എ ഭേദഗതി ബില്‍.

വിദേശ ഫണ്ട് ചെറിയൊരു ഭാഗമായാലും മുഴുവന്‍ ആസ്തിയും അധികാരിക്കു കൈമാറണം. അതായത് ഒരു സ്‌കൂള്‍, ആശുപത്രി, ഓഫീസ് കെട്ടിടം തുടങ്ങിയവയില്‍ ചെറിയൊരു വിദേശ സംഭാവന മാത്രമുണ്ടെങ്കിലും മുഴുവന്‍ ആസ്തിയും അപകടത്തിലാകും.

പുതുക്കല്‍ വൈകിപ്പിക്കല്‍ തന്നെ ആയുധമാകാം. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം താത്കാലിക ഏറ്റെടുക്കല്‍ സ്ഥിരമായി മാറാം. ലൈസന്‍സ് വൈകിപ്പിച്ച് ആസ്തി കൈവശപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുന്നു. വിദേശ സംഭാവന സ്വീകരിക്കുന്ന ഏജന്‍സികളുടെയും ന്യൂനപക്ഷങ്ങളുടെയും ആസ്തികള്‍ക്ക് വന്‍ഭീഷണി ഉയര്‍ത്തുന്നതാണ് ഈ ബില്‍.

പൊതുതാത്പര്യം എന്നു പറഞ്ഞ് സര്‍ക്കാരിനു സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാം. അതിനായി വ്യക്തമായ നിയമപരമായ സംരക്ഷണോപാധികള്‍ പോലും ബില്ലില്‍ ഇല്ല.സ്ഥാപനം നിര്‍മിച്ചവര്‍ക്കോ അവരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഏറ്റെടുക്കപ്പെട്ടവ തിരികെ വാങ്ങാന്‍ പാടില്ല. ഇതോടെ സ്ഥാപനം പണിതവരെ പുറത്താക്കുകയും മണ്ണുംചാരി നിന്നവര്‍ സ്ഥാപനം കൈക്കലാക്കുകയും ചെയ്യുന്നു.

ജനാധിപത്യപരമായ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും പൗരസമൂഹ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണ് ഈ നടപടി. ബിജെപിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ ന്യൂനപക്ഷ സന്നദ്ധസംഘടനകളെ മുക്കുകയറിടാനുള്ള നീക്കമാണ് ഈ ഭേദഗതി ബില്ലിന്‍റെ ഉദ്ദേശ്യം. അതേസമയം സര്‍ക്കാരിന് താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന പഴുതുകളും നിയമഭേദഗതിയിലുണ്ട്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവച്ചുള്ള നിഗൂഢമായ നീക്കമാണിത്.ന്യൂനപക്ഷ സമുദായ സംഘടനകള്‍ ജീവകാരുണ്യ രംഗത്തും സാമൂഹിക,ജനസേവന,വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താന്‍ മാത്രമെ ഈ നടപടികൊണ്ട് കഴിയൂ. ഇതിനെ പാർലമെന്‍റിനകത്തും പുറത്തും ശക്തമായി എതിർക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Latest News

Corehub Up